കേരള ബാങ്ക് ഭരണസമിതി; തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനവുമായി എൽ.ഡി.എഫ്

സംസ്ഥാനത്തെ കേ​ര​ള ബാ​ങ്കി​ന്‍റെ ആ​ദ്യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​.ഡി​.എ​ഫി​ന് വ​ൻ വി​ജ​യം. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന കേരളത്തിലെ 13 ജി​ല്ല​ക​ളി​ലും അ​ർ​ബ​ൻ ബാ​ങ്കു​ക​ളു​ടെ പ്ര​തി​നി​ധി സ്ഥാ​ന​ത്തേ​ക്ക് ഇടത് മുന്നണി സ്ഥാ​നാ​ർ​ത്ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബാങ്കിന്റെ പു​തി​യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14 പേ​രി​ൽ 12 പ്ര​തി​നി​ധി​ക​ളും സി.​പി​.ഐ.എ​മ്മു​കാ​രാ​ണ്. അതേസമയം സി​.പി​.ഐ​യ്ക്കും, കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നും ഓ​രോ പ്ര​തി​നി​ധി വീ​ത​മാ​ണ് ഉ​ള്ള​ത്.

27-Nov-2020