കര്‍ഷക സമരത്തിനെതിരെ ഡല്‍ഹി പോലീസ്; സ്‌റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കാന്‍ നീക്കം

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഇന്നലെ ആരംഭിച്ച ദല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിന്‍റെ രണ്ടാം ദിവസമായ ഇന്നും പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാകുന്നു.

കര്‍ഷകരുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്ഡല്‍ഹി പൊലീസ്. ഇതിനായുള്ള അനുവാദത്തിനായി ഡല്‍ഹിയുടെ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് പോലീസ് ഇപ്പോള്‍. അതേസമയം ഇന്ന് ദല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ വെച്ച് പോലീസ് കര്‍ഷകരെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി.

പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ സിംഗുവിലും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. എന്ത് സംഭവിച്ചാലും സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

27-Nov-2020