ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; കർഷക മാര്‍ച്ചിന് ഡൽഹിയിൽ പ്രവേശിക്കാന്‍ അനുമതി
അഡ്മിൻ
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് സംസ്ഥാനത്ത് പ്രവേശിക്കാന്‍ ഒടുവില്‍ അനുമതി. ഡല്‍ഹിയിലേക്ക് പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതായി പോലീസ് കമ്മിഷണര്‍ അറിയിക്കുകയായിരുന്നു.
‘പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് രാജ്യതലസ്ഥാനത്ത് പ്രവേശിക്കാം. അവിടെ ബുരാരിയിലെ നിരാങ്കരി സംഘം ഗ്രൗണ്ടില്‍ അവര്‍ക്ക് പ്രതിഷേധം തുടരാം.’ കമ്മിഷണര്‍ അറിയിച്ചു. ഇന്നലെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നത്.
പക്ഷെ പ്രതിഷേധിക്കുന്ന കര്‍ഷകരെ രാജ്യതലസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന് നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയ നിരവധി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു.