കേരള ബാങ്കിന്റെ സാധ്യതകള്‍ അനന്തം: മുഖ്യമന്ത്രി പിണറായി വിജയന്
അഡ്മിൻ
കേരളബാങ്കിന്റെ സാധ്യതകള്‍ അനന്തമാണെന്നും ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരള ബാങ്കിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയുടെ പ്രാപ്തിയും കഴിവും പൂര്‍ണമായി പ്രകടിപ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ആര്.ബി.ഐ ചട്ടങ്ങള്‍ക്ക് വിധേയമായി പൂര്‍ണമായും ഒരു പ്രൊഫഷണല്‍ സ്ഥാപനമായി ബാങ്ക് പ്രവര്‍ത്തിക്കും. ആദ്യ ഡയറക്ടര്‍ ബോര്‍ഡിന് ചരിത്രപരമായ നിയോഗമാണുള്ളത്.
കേരളത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെടാനും കഴിയണം. മുമ്പും കേരളത്തിന്റെ സഹകരണമേഖല മാതൃകാപരമായ പിന്തുണയും ഇടപെടലും നടത്തിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി പെന്ഷന്, സാമൂഹ്യക്ഷേമ പെന്ഷന്, കെയര്‍ ഹോം തുടങ്ങിയവ ഉദാഹരണമാണ്. കേരള ബാങ്കില്‍ നിന്ന് മാറി നില്ക്കുന്ന ചെറിയ ഭാഗവും ഇതിനോട് ചേര്ന്നുനില്ക്കാന് സന്നദ്ധമാകണം. ഒരു ജില്ലയില്‍ മാത്രം ബാങ്കിന്റെ സേവനം നഷ്ടപ്പെടാന്‍ ഇടവരരുതെന്നും അദ്ദേഹം പറഞ്ഞു.