മാവോയിസ്റ്റ് ഭീഷണി; വയനാട്ടില്‍ തെരഞ്ഞെടുപ്പില്‍ സുരക്ഷ ശക്തമാക്കാൻ തീരുമാനം

മാവോയിസ്‌‌റ്റ്‌ ഭീഷണി കൂടുതൽ നേരിടുന്ന വയനാട് ജില്ലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ശക്തമാക്കാൻ തീരുമാനം . മാവോയിസ്റ്റ് ഭീഷണിയുളള 112 പോളിംഗ് ബൂത്തുകളാണ് നിലവില്‍ വയനാട് ജില്ലയിലുളളത്. അടുത്തിടെ ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൂടെ കണക്കിലെടുത്ത് ഇവിടെ കൂടുതൽ സേനകളെ വിന്യസിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാവോയിസ്റ്റ് ഭീഷണിയുളള ബൂത്തുകൾ വയനാട് ജില്ലയിലാണ്. വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയാണ് മാവോയിസ‌്‌റ്റ് ഭീഷണിയുളള ബൂത്തുകളെ നിരീക്ഷിക്കുക. തണ്ടർ ബോൾട്ട് സേനയെ നിരീക്ഷണത്തിന് നിയോഗിക്കാനും സാധ്യതയുണ്ട് . വാഹന പരിശോധനയും ശക്തമാക്കും.
അടുത്തിടെ നടന്ന ഏറ്റുമുട്ടലുകൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനമായത്.

28-Nov-2020