കെ.എസ്.എഫ്.ഇ ഇടപാടുകളെല്ലാം സുതാര്യം; ആര്‍ക്ക് എന്ത് അന്വേഷണവും നടത്താം: മന്ത്രി തോമസ് ഐസക്

കെ.എസ്.എഫ്.ഇ ക്രമക്കേടിലെ ആരോപണത്തിൽ ആര്‍ക്ക് എന്ത് അന്വേഷണവും നടത്താമെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. കെ.എസ്.എഫ്.ഇയുടെ ഇടപാടുകളെല്ലാം സുതാര്യമാണ്, ഒരു ക്രമക്കേടും എവിടെയും നടന്നിട്ടില്ല. വിജിലന്‍സ് പരിശോധന ഇപ്പോള്‍ വേണ്ടിയിരുന്നില്ലെന്നും നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ലെന്നും ധനമന്ത്രി ഇന്ന് ആലപ്പുഴയില്‍ പറഞ്ഞു.

കെ.എസ്.എഫ്.ഇയിലേക്ക് വരുന്ന പണം ട്രഷറിയില്‍ അടക്കേണ്ട കാര്യം ഇല്ല. സംസ്ഥാന ട്രഷറിയില്‍ അടക്കാനുള്ള പണമല്ല കെ.എസ്.എഫ്.ഇയില്‍ എത്തുന്നത്. ഇക്കാര്യത്തിൽ വിജിലന്‍സ് അന്വേഷണത്തിലുള്ള വിശദമായ മറുപടി കെ.എസ്.എഫ്.ഇയുടെ ചെയര്‍മാന്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

28-Nov-2020