പമ്പ- സന്നിധാനം റോപ് വേ: പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചു

ശബരിമല യാത്രയില്‍ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. അടുത്ത ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും.

സംസ്ഥാന വനംവകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള ഭൂമി തർക്കം പരിഹരിക്കുന്നതിനായി നിയോഗിച്ച അഭിഭാഷക സമിതി ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയാണ് റോപ് വേ നിർമിക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായ ദാമോദർ കേബിൾ കാർ കമ്പനിക്കാണ് കരാർ.

പമ്പ ഹിൽടോപ്പിൽ നിന്ന് മാളികപ്പുറം വരെയുള്ള 2.7 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ നിർമിയ്ക്കുക. പഠന റിപ്പോർട്ട് ലഭിച്ചാലുടൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറും.നിലവില്‍ സന്നിധാനത്തെ പഠനം സമിതി പൂർത്തിയാക്കി.

29-Nov-2020