വെൽഫെയർ പാർട്ടി സഖ്യം; കല്ലാമലയിൽ പ്രചാരണത്തിനിറങ്ങില്ലെന്ന് കെ. മുരളീധരൻ
അഡ്മിൻ
കോഴിക്കോട് കല്ലാമലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് വടകര എം.പി കെ. മുരളീധരൻ. കല്ലാമലയിലെ പ്രശ്നം പരിഹരിച്ചിട്ടില്ല, ചർച്ചകൾ നടക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ടാക്കാൻ യു.ഡി.എഫിന്റെ രാഷ്ട്രീയകാര്യ സമിതിയിൽ എടുത്ത തീരുമാനമാണെന്ന് അദ്ദേഹം ആരോപിച്ചു.
ധാരണകൾ ലംലിച്ച് കല്ലാമലയിൽ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥിയെ നിർത്തിയത് തെറ്റാണെന്നും മുരളീധരൻ പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ യു.ഡി.എഫ് സംവിധാനത്തിനു തന്നെ ക്ഷീണമുണ്ടാക്കുന്നതാണ്. നിലവില്‍ വടകര ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ നാല് പഞ്ചായത്തുകളിലും യു.ഡി.എഫ്-ആര്‍.എം.പി.ഐ ധാരണപ്രകാരം ജനകീയമുന്നണി എന്ന പേരിലാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസിലെ കെ. പി ജയകുമാറാണ് കൈപ്പത്തി ചിഹ്നം സ്വന്തമാക്കിയത്. എന്നാല്‍ യു.ഡി.എഫുമായുണ്ടാക്കിയ ധാരണപ്രകാരം ആര്‍.എം.പി.ഐയിലെ സി .സുഗതനാണ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുരളീധരൻ എം.പിയുടെ ഈ നിലപാട് പാർട്ടിക്ക് വലിയ തിരിച്ചടിയാകും.