കർഷക സമരം: പിന്തുണ അറിയിച്ച് അഭിഭാഷകർക്ക് പിന്നാലെ ഡോക്ടർമാരും

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിന് പിന്തുണ അറിയിച്ച് അഭിഭാഷകന്മാർ വന്നതിനു പിന്നാലെ കർഷകർക്ക് പിന്തുണയുമായി ഡോക്ടർമാരും. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവിലെ കര്‍ഷക പ്രക്ഷോഭത്തില്‍ വൈദ്യസഹായവുമായി ഡോക്ടര്‍മാരും സന്നദ്ധ സംഘടനകളും ഇപ്പോൾ സജീവവമാണ്.

യു.പിയിലെ മീററ്റില്‍ നിന്നെത്തിയ ഖല്‍സ ഹെല്‍പ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പ്രക്ഷോഭകര്‍ക്കിടയില്‍ സാനിറ്റൈസര്‍, വൈറ്റമിന്‍ ഗുളികകള്‍ തുടങ്ങിയവ വിതരണം ചെയ്തു. ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ള പതിനെട്ട് അംഗ സംഘമാണ് സമരമുഖത്തുള്ളവര്‍ക്ക് വൈദ്യസഹായവുമായി സിംഗുവില്‍ എത്തിയത്.

30-Nov-2020