വിദ്യ ബാലന്റെ സിനിമയുടെ ചിത്രീകരണം തടഞ്ഞ് ബി.ജെ.പി

പ്രമുഖ ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷായുടെ അത്താഴ വിരുന്നിനുള്ള ക്ഷണം ബോളിവുഡ് നടി വിദ്യ ബാലൻ നിരസിച്ചതിനു പിന്നാലെ അവരുടെ സിനിമാ ചിത്രീകരണം ബി.ജെ.പി ഇടപെട്ട് തടഞ്ഞു.

ഷേർണി എന്ന് പേരുള്ള സിനിമയുടെ ചിത്രീകരണത്തിനായി മധ്യപ്രദേശിലെത്തിയതാണ് വിദ്യ ബാലനും സംഘവും. മന്ത്രിയുടെ ക്ഷണം നടി നിരസിച്ചതിന്റെ അടുത്തദിവസം വനമേഖലയിലെ ചിത്രീകരണത്തിന് പോകവെ സിനിമാ സംഘത്തെ ബാലഘട്ട് ജില്ലാ വനംവകുപ്പ് ഓഫീസർ തടയുകയായിരുന്നു. വനത്തിലേക്ക് രണ്ട് വണ്ടിയേ കടത്തിവിടുകയുള്ളൂവെന്നും ഇവർ പറഞ്ഞതോടെ സിനിമ ചിത്രീകരണം മുടങ്ങി.

30-Nov-2020