ശബരിമലയിൽ തെർമൽ സ്‌കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്

ഇക്കുറി തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തി ശബരിമലയിൽ തെർമൽ സ്‌കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്. കൊവിഡ് സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തരുടെയും സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സുരക്ഷയെ മുൻനിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് തെർമൽ സ്‌കാൻ സംവിധാനം ഏർപ്പെടുത്തി.

30-Nov-2020