കോവിഡ് കാല തെരഞ്ഞെടുപ്പില്‍ ജാഗ്രത വേണം: മന്ത്രി കെ.കെ ശൈലജ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോവിഡ് വ്യാപനം കൂടുമോ എന്ന ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രചാരണ ആവേശത്തിൽ ആളുകൾ കൊവിഡ് ജാഗ്രത മറന്നു പോകുന്നുണ്ടോ എന്ന ആശങ്കയുണ്ട്. വോട്ട് ചോദിച്ചിറങ്ങുന്നവർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും മന്ത്രി പറയുന്നു.

എല്ലാ രാഷ്ട്രീയപാർട്ടിക്കാരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സർക്കാരിന്റെ കൊവിഡ് പ്രതിരോധം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടമാകുമെന്നും കെ.കെ ശൈലജ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിൽ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

01-Dec-2020