കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് ആറാം ദിവസത്തിലേക്ക്
അഡ്മിൻ
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം പിന്‍വലിക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തിലേക്ക് 32 കര്‍ഷക സംഘടനകള്‍ക്ക് മാത്രം ക്ഷണം. പ്രതിഷേധത്തില്‍ ഭാഗമായ അഞ്ഞൂറോളം കര്‍ഷക സംഘടനകളില്‍ നിന്നും 32 കര്‍ഷക സംഘടനകളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
തങ്ങള്‍ ചര്‍ച്ച ബഹിഷ്ക്കരിക്കുമെന്ന് പഞ്ചാബ് കിസാന്‍ സമിതി അറിയിച്ചുകഴിഞ്ഞു. ചര്‍ച്ചയ്ക്കുള്ള കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിക്കണോ എന്നതില്‍ തീരുമാനമെടുക്കാന്‍ കര്‍ഷക സംഘടനകള്‍ രാവിലെ യോഗം ചേരും. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് കേന്ദ്രം യോഗം വിളിച്ചത്.
അതേസമയം, കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ സംസാരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉപാധികള്‍ തള്ളി കര്‍ഷക സമരം കൂടുതല്‍ ശക്തമായതോടെയാണ് അമിത് ഷാ തന്നെയാണ് അനുനയ നീക്കം ആരംഭിച്ചത്.