മൂന്ന് സ്ഥലങ്ങളിൽ വോട്ട്; വി.വി രാജേഷിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് സി.പി.ഐ
അഡ്മിൻ
തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിയും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ വി.വി രാജേഷിന് മൂന്നിടങ്ങളിൽ വോട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചു. എന്നാല്‍ മൂന്ന് സ്ഥലത്ത് വോട്ടുണ്ടെങ്കിലും അത് സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ കാരണമല്ലെന്നും മൂന്ന് സ്ഥലങ്ങളിൽ വോട്ടു ചെയ്താൽ മാത്രമേ നിയമ ലംഘനമാകുള്ളൂ എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
അതേസമയം, രാജേഷ് കേരള മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി തെളിഞ്ഞു എന്ന് വ്യക്തമായതായി സി.പി.ഐ ആരോപിച്ചു. രാജേഷിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. സിപിഐ ജില്ലാസെക്രട്ടറി ജി. ആർ അനിലാണ് പരാതി നൽകിയത്.
നവംബർ പത്തിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോർപറേഷനിലെ രണ്ട് വാർഡിലെ വോട്ടർപട്ടികയിലും വി.വി രാജേഷിന് പേരുണ്ട്.