ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ സൂക്ഷിക്കണമായിരുന്നു: ഷാനിമോൾക്കെതിരെ മന്ത്രി ജി.സുധാകരൻ

കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ എം.എൽ.എയ്ക്കെതിരെ വീണ്ടും മന്ത്രി ജി.സുധാകരൻ. നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥിയെ തോൽപിപ്പിച്ച അരൂരിലെ ജനങ്ങൾ അനുഭവിക്കണം. നല്ല നിലയിൽ പ്രവർത്തിച്ച ഒരു ചെറുപ്പക്കാരനെ തോൽപ്പിച്ച് ഒരു പണിയും എടുക്കാത്ത ഷാനിമോൾ ഉസ്മാനെയാണ് വോട്ടർമാർ ജയിപ്പിച്ചത്.

പെരുമ്പളം പാലം നിർമാണത്തിൽ ഉൾപ്പെടെ വികസനവിരുദ്ധ നിലപാടാണ് ഷാനിമോൾക്ക്. ജനങ്ങൾ ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ലെന്നും വോട്ട് ചെയ്യുമ്പോൾ സൂക്ഷിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചേർത്തലയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

01-Dec-2020