കര്‍ഷക പോരാട്ടത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍.ഡി.എഫ്

രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നാളെ എല്ലാ വാര്‍ഡുകളിലും പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കണമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍. നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തെ കൃഷിക്കാര്‍ ദില്ലിയില്‍ നടത്തുന്ന പ്രക്ഷോഭം 5 ദിവസം പിന്നിട്ടിരിക്കുകയാണ്.

ബി.ജെ.പി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളേയും, കുതന്ത്രങ്ങളേയും അതിജീവിച്ച് കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ക്കു വേണ്ടിയെന്ന് പറഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്.

ഭൂമിയുടെ ഉടമസ്ഥാവകാശം ഉള്‍പ്പെടെ കര്‍ഷകരില്‍ നിന്ന് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നത്. ഇതിനെതിരായ ചെറുത്തുനില്‍പ്പാണ് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്നതെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു

01-Dec-2020