എല്ലാ ഭവനരഹിതർക്കും ഭവനം; കൊച്ചി കോര്‍പ്പറേഷനിൽ എല്‍.ഡി.എഫ് പ്രകടനപത്രിക

നഗരസഭയിലെ എല്ലാ ഭവനരഹിതർക്കും ഭവനം ,ഇതാണ് കൊച്ചി കോര്‍പ്പറേഷനിലെ എല്‍.ഡി.എഫ് പ്രകടനപത്രിക. നഗരത്തിലെ വെള്ളക്കെട്ടിനും മാലിന്യപ്രശ്‌നത്തിനും പരിഹാരം കണ്ടെത്തുമെന്നും കേവലം ആറ് മാസത്തിനകം കോര്‍പറേഷനില്‍ ഇ-ഗവര്‍ണന്‍സ് നടപ്പാക്കുമെന്നും ഇടത് മുന്നണി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

‘വേണം നമുക്കൊരു പുതിയ കൊച്ചി’ എന്ന തലക്കെട്ടിലാണ് എല്‍.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കിയത്. വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട്, ഭൂമിയില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ്, സിറ്റി ഗ്യാസ് പദ്ധതിയില്‍ ആവശ്യക്കാര്‍ക്ക് സി.എന്‍.ജി കണക്ഷന്‍ തുടങ്ങി 24 ഇന കര്‍മ പരിപാടികളാണ് പ്രകടന പത്രികയിലുള്ളത്.

03-Dec-2020