കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇ.ഡിയുടെ പരിശോധന

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും സംഘടനയുടെ കേരളത്തിലെ ആസ്ഥാനമായ കോഴിക്കോട്ടെ യൂനിറ്റി ഹൗസിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്.

പോപ്പുലര്‍ ഫ്രണ്ട് നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്‌റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇ.ഡി സംഘം പരിശോധിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തുന്നത്. പരിശോധന തുടരുകയാണ്. പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് പരിശോധനയെന്നാണു സൂചന.

03-Dec-2020