എ.പി അനിൽ കുമാറിനെതിരായ ലൈംഗിക പീഡന പരാതി; പരാതിക്കാരി രഹസ്യ മൊഴി നൽകും

യു.ഡി.എഫ് മന്ത്രിസഭയിലെ മുൻമന്ത്രി എ. പി അനിൽ കുമാറിന് എതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരി ഇന്ന് രഹസ്യ മൊഴി നൽകും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നൽകുക.

എ. പി അനിൽകുമാർ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നേരത്തെ ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്ശേഷമാണ് രഹസ്യമൊഴി നൽകാൻ അന്വേഷണ സംഘത്തിൻറെ നിർദേശ പ്രകാരം കോടതി ആവശ്യപ്പെട്ടത്. സോളാർ പദ്ധതിയുമായി സമീപിച്ചപ്പോൾ മന്ത്രിയായിരുന്ന എ. പി അനിൽ കുമാർ വിവിധ ഇടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

03-Dec-2020