ബുറേവി: കേരളത്തിന്‌ ആശങ്ക വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ നാശനഷ്ടമുണ്ടാക്കില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കനത്ത മഴയ്ക്കുള്ള സാധ്യത കുറഞ്ഞു. ചുഴലിക്കാറ്റും ന്യൂനമർദവും മാറുംവരെ മുൻകരുതൽ നടപടികൾ തുടരുമെന്നും മന്ത്രി അവലോകന യോഗത്തിന് ശേഷം പറഞ്ഞു.

ബുറേവി ചുഴലിക്കാറ്റ് നേരിടുന്നതനുളള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. തമിഴ്‌നാട് തീരത്ത് പാമ്പന് സമീപമെത്തിയ ബുറേവി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് കര തൊടും.തമിഴ്‌നാട്ടിലെ രാമനാഥപുരം, ശിവഗംഗ ജില്ലകളിൽ നിലവില്‍ കനത്ത മഴ ലഭിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. പൊൻമുടിയിൽ ലയത്തിലുളളവരെ മാറ്റിപാർപ്പിക്കുന്നു. കമ്പിമേട്, കുളച്ചിക്കര ലയത്തിലുളളവരെ ആനപ്പാറയിലേക്കാണ് മാറ്റിപ്പാർപ്പിക്കുക. ബുറേവി ചുഴലിക്കാറ്റ് നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ഫയർഫോഴ്‌സ് സാങ്കേതിക വിഭാഗം അറിയിച്ചു.

03-Dec-2020