വിമത സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി; ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അറസ്റ്റില്‍
അഡ്മിൻ
കേരളാ ബി.ജെ.പിയിലെ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അറസ്റ്റില്‍. കൊടുങ്ങാനൂര്‍ സ്വദേശിയായ അഡ്വ. രഞ്ജിത് സി. നായരാണ് അറസ്റ്റിലായത്.
വിമത സ്ഥാനാര്‍ത്ഥിയുടെ മൈക്ക് പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തിയെന്ന കാരണത്താല്‍ വട്ടിയൂര്‍ക്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിന്ധു സതികുമാറിന്റെ പരാതിയിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം സിന്ധുവിനെതിരെ രഞ്ജിത്തും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തന്റെ വീടിന് മുന്നില്‍ പ്രചാരണ വാഹനം പാര്‍ക്ക് ചെയ്ത് മൈക്കിലൂടെ അധിക്ഷേപിച്ചെന്നും ഇത് മാനഹാനിയുണ്ടാക്കിയെന്നുമാണ് രഞ്ജിത്തിന്റെ പരാതി.