മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് തിരിച്ചടി

മഹാരാഷ്ട്രയില്‍ നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ആറ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യം വിജയിച്ചു. ഒരിടത്ത് മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.

ബി.ജെ.പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നാഗ്പുര്‍, പുണെ എന്നീ സീറ്റുകളില്‍ ബി.ജെ.പിക്ക് പരാജയം സംഭവിച്ചതാണ് ഏറ്റവും ശ്രദ്ധേയം. കാരണം ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് നാഗ്പൂര്‍. കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരി ആദ്യമായി സംസ്ഥാന മന്ത്രിസഭയിലെത്തുന്നത് നാഗ്പൂരില്‍ നിന്ന് നിയമസഭ കൗണ്‍സിലിലേക്ക് വിജയിച്ചാണ്.

04-Dec-2020