യു.ഡി.എഫ് വര്‍ഗീയ തീവ്രവാദി മുന്നണിയായി മാറി: എം.വി ജയരാജന്‍

കേരളത്തില്‍ യു.ഡി.എഫ് മതനിരപേക്ഷത തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം. നേതാവായ എം വി ജയരാജന്‍. തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് യു.ഡി.എഫ് വര്‍ഗീയ കക്ഷികളുമായി കൂട്ട് ചേരുന്നത്.

കോണ്‍ഗ്രസ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുന്നത് ദേശീയ നയത്തിന് വിരുദ്ധമായാണ്.
കണ്ണൂര്‍ ജില്ലയില്‍ 20 ഇടത്ത് വെല്‍ഫയര്‍ പാര്‍ട്ടിയെ യു.ഡി.എഫ് പിന്തുണയ്ക്കുന്നുണ്ട്. കോട്ടയം മലബാര്‍ പഞ്ചായത്തില്‍ 13 ആം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ പിന്തുണയോടെയാണ് മത്സരിക്കുന്നത്. വര്‍ഗീയ തീവ്രവാദ മുന്നണി ആയി യു.ഡി.എഫ് മാറിയെന്നും ജയരാജന്‍ പറഞ്ഞു.

04-Dec-2020