തെരഞ്ഞെടുപ്പിലെ തിരിച്ചടി; തെലങ്കാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് നേരിട്ട വന്‍ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി രാജിവെച്ചു. പാര്‍ട്ടിയ്ക്ക് രണ്ട് സീറ്റില്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ ജയിക്കാനായത്. നേരത്തെ തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ ഉത്തം കുമാറിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി മുതല്‍ സംസ്ഥാന അധ്യക്ഷനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. രേവന്ത് റെഡ്ഡി, കൊമാതിര്‍ റെഡ്ഡി, ഹനുമന്ത് റാവു, ശ്രീധര്‍ ബാബു, ദാമോദര്‍ രാജ നരസിംഹ എന്നിവരുടെ പേരുകളാണ് പുതിയ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.

05-Dec-2020