കൊല്ലം പന്മനയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു

കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദത്തെ തുടർന്നാണ് മരണം .

സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് നേരത്തേ സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

05-Dec-2020