പിന്നോട്ടില്ലാതെ കര്‍ഷകര്‍; കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സാധ്യത
അഡ്മിൻ
വിവാദമായ കർഷകനിയമഭേദഗതികൾ മൂന്നും കേന്ദ്രസർക്കാർ പൂർണ്ണമായി പിൻവലിക്കാതെ ഒരു തരത്തിലും സമവായത്തിന് തയ്യാറല്ലെന്ന് കർഷകർ കടുത്ത നിലപാട് എടുത്തതോടെ കേന്ദ്ര സർക്കാർ പ്രതിസന്ധിയിലായിയിരിക്കുകയാണ്.
പ്രശ്നപരിഹാരത്തിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർക്കുന്ന കാര്യം കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഡിസംബർ 9-ന് നടക്കുന്ന ആറാംഘട്ട ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന.
കർഷകനിയമഭേദഗതികൾ സംബന്ധിച്ച് ആശങ്കകളെന്തെന്ന് അക്കമിട്ട് നിരത്തുന്ന വിശദമായ ഒരു കത്തത് കർഷകർ കേന്ദ്രസർക്കാരിന് ശനിയാഴ്ചത്തെ ചർച്ചയ്ക്ക് മുമ്പേ കൈമാറിയിരുന്നു. എന്നാലിതിലൊന്നും വ്യക്തമായ മറുപടി കേന്ദ്രകൃഷിമന്ത്രിക്ക് നൽകാനായില്ലെന്ന് കർഷകസംഘടനകൾ തന്നെ വ്യക്തമാക്കുന്നു.
കോൺഗ്രസും മറ്റ് കർഷകസംഘടനകളും പ്രശ്നപരിഹാരത്തിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാസ്പീക്കർ ഓംബിർളയ്ക്ക് കത്ത് നൽകിയിരുന്നു. ശീതകാലസമ്മേളനവുമായി ബന്ധപ്പെട്ട് ഹ്രസ്വകാലസമ്മേളനം വിളിച്ചുചേർക്കണമെന്നായിരുന്നു ആവശ്യം. കർഷകസമരം രാജ്യത്തെത്തന്നെ പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ അവരുടെ ആശങ്കകൾ പരിഹരിക്കാനായി പ്രത്യേകസമ്മേളനം വിളിക്കണമെന്നായിരുന്നു ആവശ്യം.