കോണ്‍ഗ്രസ് നടത്തുന്ന അവസരവാദ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടും

  തദ്ദേശ  തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോള്‍ നടത്തുന്ന കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.ഐ.എം തദ്ദേശ സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവന്‍. പല സ്ഥലത്തുമുള്ള കോണ്‍ഗ്രസ്- വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു . 

വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ തികഞ്ഞ പരാജയമാണെന്നും യഥാര്‍ത്ഥ കേസ് അന്വേഷിക്കാതെ ദിശ മാറിയാണ് ഏജന്‍സികളുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ആറ് മാസം പിന്നിട്ടിട്ടും കളളക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ആക്ഷേപം. പ്രതികളെ പിടിക്കാതെ കേന്ദ്ര ഏജന്‍സികള്‍ പെട്ടിയും തൂക്കി നടക്കുകയാണെന്നായിരുന്നു വിമര്‍ശനം.

06-Dec-2020