തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചാ വിഷയം: മന്ത്രി കടകംപള്ളി സുരേന്ദ്രന്
അഡ്മിൻ
തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചാ വിഷയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. യു.ഡി.എഫും- ബി.ജെ.പിയും സയാമീസ് ഇരട്ടകളാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും നഗരസഭയില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനുളള പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണികള്‍ പ്രചാരണം ശക്തമാക്കുകയാണ്. ത്രികോണ മത്സരം ശക്തമായി നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്.
മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്. ഭരണത്തുടര്‍ച്ച നേടാന്‍ എല്‍ഡിഎഫിന് സാധിക്കുമോ, യുഡിഎഫ് മുന്നേറുമോ, കഴിഞ്ഞ തവണ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ബിജെപി അത് തുടരുമോയെന്നാണ് തിരുവനന്തപുരത്തുകാര്‍ ഉറ്റുനോക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.