വെല്‍ഫെയര്‍ പാര്‍ട്ടി സഹകരണത്തിൽ പ്രതികരിക്കാനില്ലെന്ന് എം.എം ഹസന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഹകരണ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍. മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കുന്നതെന്നാണ് ഹസന്‍ അഭിപ്രായപ്പെട്ടത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള ബന്ധമില്ലെന്നും കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കുന്നത് കെ.പി.സി.സി അധ്യക്ഷനാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞതിന് പിന്നാലെയാണ് ഹസന്റെ പ്രതികരണം. മുന്നണിക്ക് പുറത്ത് ആരുമായും യു.ഡി.എഫ് രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച വിജയമുണ്ടാകുമെന്നും വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഹകരണത്തിന്റെ പേരിൽ കോഴിക്കോട് പല നേതാക്കളും പാർട്ടി വിട്ടിരുന്നു. കെ. മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളും സംസ്ഥാന നേതൃത്വത്തെ തള്ളി രംഗത്തുവന്നിരുന്നു.

07-Dec-2020