പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം തടഞ്ഞ് സുപ്രീം കോടതി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പൂജയ്ക്ക് മാത്രം സുപ്രീംകോടതിയുടെ അനുമതി. പദ്ധതിക്ക് എതിരായ ഹർജിയിൽ അന്തിമ വിധി വരുന്നതു വരെ പുതുതായി നിർമാണം നടത്തുകയോ കെട്ടിടങ്ങൾ പൊളിക്കുകയോ ചെയ്യരുതെന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.

മാത്രമല്ല, പദ്ധതിക്കായി മരങ്ങൾ മുറിക്കരുതെന്നും കോടതി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തിടുക്കം കാട്ടുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. നിലവില്‍ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 10ന് തറക്കല്ലിടും.

970 കോടി രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിന്റെ നിർമാണം 2022 പൂർത്തിയാക്കാനാണ് ആലോചന. ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം 90 വർഷം പഴക്കമുള്ളതാണ്. ഇതിനോട് ചേർന്ന് മന്ത്രിമാർക്കും എം.പിമാർക്കും ഓഫീസുകളടക്കം പുതിയ കെട്ടിടം പണിയാനാണ് തീരുമാനം.

07-Dec-2020