സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍: കമ്മീഷന്‍ അധിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തിലായവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ചുമതലപ്പെടുത്തിയ ഹെല്‍ത്ത് ഓഫീസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ വോട്ടര്‍ക്ക് വരണാധികാരിക്ക് സമര്‍പ്പിക്കുന്ന അപേക്ഷയിന്‍മേല്‍ ലഭിക്കുന്നതോ വരണാധികാരി നേരിട്ട് ലഭ്യമാക്കുന്നതോ ആയ ബാലറ്റില്‍ വോട്ടു ചെയ്യാം.

ഏതെങ്കിലും കാരണവശാല്‍ പോളിങ് ഓഫീസര്‍മാര്‍ക്ക് വോട്ടറെ കണ്ടെത്തി ബാലറ്റ് നേരിട്ട് നല്‍കാനാവാത്ത സാഹചര്യം വന്നാല്‍ ബാലറ്റ് പേപ്പര്‍ വോട്ടറുടെ മേല്‍വിലാസത്തിലേക്ക് അയച്ചു നല്‍കാം. അയച്ചു കഴിഞ്ഞാല്‍ വോട്ടര്‍പട്ടികയില്‍ മാര്‍ക്ക്ഡ് കോപ്പിയില്‍ എസ്. പി. ബി എന്ന് അടയാളമിടണം.

07-Dec-2020