രാജ്യത്ത് പ്രതീക്ഷയുടെ പച്ചത്തുരുത്ത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രം:മന്ത്രി എം.എം മണി

ഇന്ത്യയില്‍ ഇപ്പോള്‍ പ്രതീക്ഷയുടെ അവസാന പച്ചതുരുത്ത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രമാണെന്ന് മന്ത്രി എം.എം മണി. അതുകൊണ്ടുതന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് പക്ഷം വലിയ വിജയം നേടും. ഇടുക്കിയിലും വമ്പിച്ച വിജയം ഉറപ്പാണെന്നും അദ്ദേഹംപറഞ്ഞു.

ജില്ലയിലെ കുഞ്ചിത്തണ്ണിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി കെ. രാജുവും പ്രതികരിച്ചു. മുന്‍ വര്‍ഷങ്ങള്‍ അപേക്ഷിച്ച് ഇടതുമുന്നണിയില്‍ തികഞ്ഞ യോജിപ്പ് പ്രകടമായി. വികസനമാണ് പൊതുവായ വിഷയമെന്നും കെ. രാജു വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

08-Dec-2020