കോഴിക്കോട് എല്‍.ഡി.എഫ് വനിതാ സ്ഥാനാര്‍ത്ഥിയുടെ വീടിന് നേര്‍ക്ക് ആക്രമണം

കോഴിക്കോട് ജില്ലയില്‍ എല്‍.ഡി.എഫ് വനിതാ സ്ഥാനാര്‍ത്ഥിയുടെ വീടിന് നേര്‍ക്ക് ആക്രമണം. ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശൈലജയുടെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചയോടെ ആക്രമണമുണ്ടയത്.

വീടിന് നേര്‍ക്ക് അജ്ഞാതര്‍ സ്‌ഫോടക വസ്തു എറിയുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആക്രമണത്തില്‍ വീടിന്റെ വാതിലിനും ജനലിനും സാരമായ കേടുപാടുകള്‍ സംഭവിക്കുകയും വീട്ടിലുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടിക്ക് നേരിയ പരിക്കേല്‍ക്കുകയും ചെയ്തു.

08-Dec-2020