തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വലിയ വിജയം നേടും: മുകേഷ്

ഇക്കുറി സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വലിയ വിജയം നേടുമെന്ന് മുകേഷ് എം.എല്‍.എ. കേരള ജനത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും. അതിനാല്‍ തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞത് തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുമെന്ന് എന്നും അദ്ദേഹം പറഞ്ഞു.

പുകമറ സൃഷ്ടിച്ച വിവാദങ്ങള്‍ ജനങ്ങളെ ബാധിക്കുന്നതല്ല എന്നും മുകേഷ് പറഞ്ഞു. ഇന്ന് രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം.എല്‍.എ.കൊല്ലത്ത് ഇടതുമുന്നണിയുടെ വിജയ ചരിത്രം തുടരും. എത്ര പുകമറ സൃഷ്ടിച്ചാലും ജനങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കി വോട്ട് ചെയ്യുമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

08-Dec-2020