കർഷക സമരത്തെ പിന്തുണച്ച കെ.കെ രാഗേഷും പി.കൃഷ്ണപ്രസാദും അറസ്റ്റിൽ

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സി.പി.ഐ.എം - കിസാൻ സഭാ നേതാക്കളായ കെ.കെ.രാഗേഷ് എംപിയെയും പി. കൃഷ്ണപ്രസാദിനെയും പോ ലീസ് അറസ്റ്റ് ചെയ്തു. ബിലാസ്പൂരിൽ നിന്നുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

യു.പിയിലെ വീട്ടിൽനിന്നാണ് ചന്ദ്രശേഖർ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.അതേസമയം കർഷക പ്രതിഷേധത്തിന് പിന്തുണ നൽകാൻ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ പഞ്ചാബും ഹരിയാനയും നിശ്ചലമായി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥനങ്ങളിലും ബന്ദ് കാര്യമായി ബാധിച്ചു. കർഷകരെ കവർച്ച ചെയ്യുന്നത് മോദി അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സിംഘുവിൽ പ്രതിഷേധം സംഘടിപ്പിച്ച കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

08-Dec-2020