ബി.ജെ.പി എന്ന പേര് ഉച്ചരിക്കാന്‍ പോലും യു.ഡി.എഫ് ഭയപ്പെടുന്നു: എ. വിജയരാഘവന്
അഡ്മിൻ
കേരളത്തില്‍ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ വാതിലില്‍ മുട്ടുന്നത് ആ പാര്‍ട്ടിയുടെ സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. ബി.ജെ.പി എന്ന പേര് ഉച്ചരിക്കാന്‍ പോലും യു.ഡി.എഫ് ഭയപ്പെടുകയാണ്. അതേസമയം തന്നെ ജമാ അത്തെ ഇസ്ലാമിയുടെ വാതിലില്‍ മുട്ടുന്നത് രാഷ്ട്രീയ മാന്യതയല്ല.
കേരളത്തിലെ ജനങ്ങള്‍ മാറിവരുന്ന രാഷ്ട്രീയം മനസിലാക്കി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്നും വിജയരാഘവന് പറഞ്ഞു. ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ സംസ്ഥാനത്ത് ബി.ജെ.പി യു.ഡി.എഫുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്.
ഇന്ന് ആരംഭിച്ച മൂന്ന് ഘട്ടമായുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ നേട്ടമുണ്ടാകുമെന്നും ജനങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇടതുപക്ഷത്തിന് മികച്ച വിജയമുണ്ടാകുമെന്നും വിജയരാഘവന് പറഞ്ഞു.