ബി.ജെ.പിയുടെ താമര ചിഹ്നം റദ്ദാക്കണം; അലഹബാദ് ഹൈക്കോടതിയിൽ ഹർജി
അഡ്മിൻ
രാജ്യത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെന്നും അത് രാഷ്ട്രീയ പാർട്ടികളുടെ ലോഗോയായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനെ തുടര്‍ന്ന് ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി ആവശ്യപ്പെട്ടു.
കമ്മീഷനില്‍ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ ചിഹ്നങ്ങളുടെ ഉപയോഗം തിരഞ്ഞെടുപ്പിൽ മാത്രം പരിമിതപ്പെടുത്തണമെന്നും അവ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ പാർട്ടിയുടെ ലോഗോയായി ഉപയോഗിക്കാൻ അവരെ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂർ ജില്ലയില്‍ നിന്നുള്ള കാളിശങ്കറാണ് ഇത്തരത്തില്‍ ഒരു പൊതുതാൽപര്യ ഹര്‍ജി സമർപ്പിച്ചത്. കമ്മീഷന്റെ വിശദീകരണം ലഭിച്ച ശേഷം ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് പീയൂഷ് അഗർവാളും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് 2021 ജനുവരി 12 ന് തുടര്‍ വാദം കേൾക്കും.