സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദികളാണ് കലാപകാരികൾ

കേന്ദ്ര സർക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി പ്രതിഷേധിച്ച് സമരത്തിന് പിന്നാലെ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ആക്രമണത്തിൽ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സി.പി.ഐ.എം റിപ്പോർട്ട്. സി.പി.ഐ.എമ്മിന്റെ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ കണ്ടെത്തൽ.

രാജ്യ തലസ്താനത്തില്‍ നടന്ന ആക്രമത്തിന്റെ തീവ്രതയ്ക്ക് അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്ക് കാരണമായിട്ടുണ്ട് എന്നാണ് വസ്തുതാന്വേഷണ സംഘത്തിന്റെ വിമർശനം.
സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേത്യത്വത്തിലാണ് ‘വടക്കുകിഴക്കൻ ഡൽഹിയിലെ കലാപം സംബന്ധിച്ച വസ്തുത പരിശോധന നടത്തിയത്.

ഡൽഹിയിൽ ഉണ്ടായ സംഭവത്തെ കലാപം അല്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ. ഇരുപക്ഷത്തിനും തുല്യ പങ്കാളിത്തമുണ്ടാകുമ്പോഴാണ് കലാപം ഉണ്ടാകുന്നത്. ഡൽഹിയിൽ ഒരുപക്ഷം മാത്രമാണ് നിയമം കൈയ്യിലെടുത്തത്. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദികളാണ് കലാപ കാരികൾ എന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. ആക്രമണങ്ങളിൽ നിന്ന് സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള ശ്രമമാണ് മറുവശത്തുണ്ടായത്.

11-Dec-2020