ചെന്നിത്തല സ്‌പീക്കർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് വ്യക്തി വിരോധത്താല്‍: എ. വിജയരാഘവന്‍

ബാര്‍ കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിൽ വിജിലന്‍സ് അന്വേഷണാനുമതി നൽകിയതിലുള്ള വ്യക്തിവിരോധത്താലാണ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല സ്‌പീക്കർക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന്‌ സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.

സംസ്ഥാനത്തെ മദ്യവ്യാപാരികളിൽനിന്ന്‌ പണംവാങ്ങി വീതംവച്ചെന്ന ഗുരുതര വെളിപ്പെടുത്തലിലാണ്‌ വിജിലൻസ്‌ അന്വേഷണം. സ്‌പീക്കറുടേത് തികച്ചും‌ നിയമപരമായ നടപടിയാണ്‌. എന്നാല്‍ സ്‌പീക്കറെയടക്കം വ്യക്തിഹത്യ ചെയ്തതിലൂടെ പ്രതിപക്ഷ നേതാവ്‌ തന്റെ സ്ഥാനം ദുരുപയോഗം ചെയ്തെന്നും ബി.ജെ.പി അധ്യക്ഷന്റെ നിലവാരമാണ്‌ തനിക്കുമെന്ന്‌ തെളിയിക്കുകയാണ്‌ ചെന്നിത്തല‌ എന്നും വിജയ രാഘവൻ പെരിന്തൽമണ്ണയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

12-Dec-2020