മൂന്നാം ഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. 16 ന് വോട്ടെണ്ണല്‍ നടക്കും. കാലങ്ങളായി, ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ ഇത്തവണയും നിലനിർത്താമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ, ഉരുക്ക് കോട്ടയായ കണ്ണൂരിൽ കോർപ്പറേഷൻ ഭരണം പിടിക്കുക എന്നതും സി.പി.എമ്മിന്റെ ലക്ഷ്യമാണ്‌

 

12-Dec-2020