കര്‍ഷക പ്രക്ഷോഭം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം ശക്തമാക്കാൻ കർഷകർ. ഡൽഹിയിലേക്കുള്ള ജയ്പ്പൂര്‍, ആഗ്ര പാതകൾ ഇന്ന് ഉപരോധിക്കും. രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ഇന്ന് ഉച്ചക്ക് ശേഷം ദേശീയപാതകൾ ലക്ഷ്യം വെച്ച് നീങ്ങും.
നാളെ ജയ്പ്പൂര്‍, ആഗ്ര പാതകൾ പൂര്‍ണമായി അടക്കും. ട്രെയിൻ തടയൽ സമരവും ഇന്ന് മുതൽ തുടങ്ങാനാണ് തീരുമാനം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച ആഗ്ര-ഡൽഹി എക്സ്പ്രസ് പാതയും ജയ്പുർ-ഡൽഹി ദേശീയപാതയും സ്തംഭിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിരിക്കയാണ്. എഴുനൂറോളം ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായി അരലക്ഷത്തോളം കർഷകർ ഡൽഹിയിലെ കുണ്ട്‌ലി അതിർത്തിയിലേക്ക് പുറപ്പെട്ടതായി കർഷകനേതാവ് എസ്.എസ്. പാന്തർ അറിയിച്ചു. മൂന്നു ലക്ഷത്തിലേറെ കർഷകർ തമ്പടിച്ചിട്ടുള്ള സിംഘു അതിർത്തിയിൽ വെള്ളിയാഴ്ച ഹരിയാനയിൽനിന്നുള്ള കൂടുതൽപേരെത്തി. തിങ്കളാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.