പി. വി അന്‍വര്‍ എം.എല്‍.എയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് പരാജയഭീതിയാല്‍: മന്ത്രി കെ. ടി ജലീല്‍

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി പി. വി അന്‍വര്‍ എം.എല്‍.എയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് പരാജയഭീതിമൂലമെന്ന് മന്ത്രി കെ. ടി ജലീല്‍. എല്‍.ഡി.എഫ് മലപ്പുറം നിലമ്പൂര്‍ മുണ്ടേരി ആദിവാസി ഊരില്‍ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. തനിക്കും സമാനമായ സാഹചര്യം ഇന്നലെ ഉണ്ടായതായി മന്ത്രി പറഞ്ഞു.

മലപ്പുറത്ത് ഇത്തവണ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഒന്നും വില പോയില്ലെന്നും കെ. ടി ജലീല്‍ തീരൂരില്‍ പറഞ്ഞു.
തനിക്ക് വധഭീഷണിയുണ്ടെന്നും സംഘര്‍ഷത്തിന് പിന്നില്‍ ആര്യാടന്‍ കുടുംബമാണെന്നും അന്‍വര്‍ എം.എല്‍.എ പ്രതികരിച്ചു

12-Dec-2020