എന്‍.സി.പിക്കുള്ളില്‍ പ്രശ്നങ്ങളില്ല; മാണി സി. കാപ്പനെ തള്ളി എ.കെ ശശീന്ദ്രന്‍

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന മാണി സി. കാപ്പന്‍റെ പരാതി തള്ളി മന്ത്രി എ.കെ ശശീന്ദ്രന്‍. കോട്ടയത്ത് എന്‍.സി.പിയില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. .

മാണി സി. കാപ്പന്‍റെ പരാതികള്‍ നേരത്തെ പരിഹരിച്ചതാണെന്നും സീറ്റ് തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയതെന്നും എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

13-Dec-2020