പുതിയ പാര്‍ലമെന്റ് കെട്ടിടം: കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കമല്‍ഹാസന്‍

പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് കമല്‍ഹാസന്‍. കോവിഡ് കാരണം ജീവിത മാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയോട് പൊരുതുകയാണ്. ആ സമയത്ത് 1000 കോടി രൂപ ചിലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ് എന്ന് കമല്‍ ചോദിച്ചു.

ട്വിറ്ററിലൂടെയാണ് വിഷയത്തില്‍ കമല്‍ ചോദ്യമുന്നയിച്ചത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് കമല്‍ഹാസന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങുകയാണ് കമല്‍. തെക്കന്‍ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ ആണ് മക്കള്‍ നീതി മയ്യത്തിന്റെ ആദ്യഘട്ട പ്രചാരണം

13-Dec-2020