ക്ഷേമപെൻഷൻകാർക്ക് ജനുവരി ഒന്നുമുതൽ മസ്റ്ററിങ്ങ് ഉണ്ടാവില്ല: മന്ത്രി തോമസ്‌ ഐസക്

സംസ്ഥാനത്തെ ക്ഷേമപെൻഷൻകാർക്ക് ജനുവരി ഒന്നുമുതൽ മസ്റ്ററിങ്ങില്ലെന്നും 2020-ൽ മസ്റ്ററിങ് ചെയ്യാൻ കഴിയാത്തവർക്ക് സർക്കാർചെലവിൽ മസ്റ്ററിങ് നടത്തുമെന്നും ധനമന്ത്രി തോമസ് ഐസക്.കഴിഞ്ഞ ദിവസം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മന്ത്രിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെ:

ജനുവരി ഒന്നുമുതൽ ക്ഷേമപെൻഷൻ 1,500 രൂപയാക്കുമെന്നാണ് എൽ.ഡി.എഫ്. തദ്ദേശതിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാക്കുനൽകിയിട്ടുള്ളത്. അതുനടപ്പാക്കും. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതൽ മസ്റ്ററിങ് നടത്തുമെന്ന് ഒരു പ്രമുഖപത്രത്തിൽ വന്നവാർത്ത അടിസ്ഥാനരഹിതമാണ്.

2020-ൽ സമഗ്രമായ മസ്റ്ററിങ് നടത്തിയതേയുള്ളൂ. വീണ്ടും മസ്റ്ററിങ് നടത്തേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം, 2020-ൽ മസ്റ്ററിങ്ങിൽ പങ്കെടുക്കാതിരുന്നവർക്ക് അതിനുള്ള അവസരമുണ്ടാകും. ഇതിനു വേണ്ടിവരുന്ന ചെലവ് തുടർന്നും സർക്കാർ വഹിക്കും.

14-Dec-2020