വികസന കാര്യങ്ങളില്‍ ഇടപെടുന്നര് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കും: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
അഡ്മിൻ
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ശക്തമായ ജനവികാരമുണ്ടാകുമെന്ന് സ്പീക്കര്‍ പി .ശ്രീരാമകൃഷ്ണന്. അപവാദങ്ങളില്‍ അഭിരമിക്കേണ്ടവരല്ല, വികസന കാര്യങ്ങളില്‍ ഇടപെടുന്നവരാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ബ്രേക്കിംഗ് ന്യൂസുകളിലെ ആഹ്ലാദത്തില്‍ വസ്തുത മറക്കരുത്. സത്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും പുറത്തുവരും.
മുഖ്യമന്ത്രിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കുമെന്നും സ്പീക്കര്‍ എന്ന നിലയില്‍ അഭിപ്രായ പ്രകടനത്തിന് പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. സുരേന്ദ്രന്റെ ആരോപണം എത്രത്തോളം ശരിയാണെന്ന് പൊതുജനം മനസിലാക്കട്ടെ. ഇവയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു.
മാധ്യമങ്ങള്‍ മൊഴികളോ റിപ്പോര്‍ട്ടുകളോ കണ്ടിട്ടല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ശ്രീരാമകൃഷ്ണന് വിമര്‍ശിച്ചു. ഏത് തരം അന്വേഷണങ്ങള്‍ക്കും തയ്യാറാണെന്നും അപവാദ പ്രചരണം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ക്ക് എപ്പോഴും പത്രസമ്മേളനം നടത്താനാകില്ല. ആ പരിമിതിയെ ദൗര്‍ബല്യമായി കണ്ടുകൊണ്ട് വിമര്‍ശിക്കുകയാണ് എതിര്‍പക്ഷമെന്നും ശ്രീരാമകൃഷ്ണന് പ്രതികരിച്ചു.