ഇബ്രാഹിം കുഞ്ഞിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലിം ലീഗിന്റെ എം.എൽ.എയും മുന്‍മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിന് കോടതി ജാമ്യം നൽകിയില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞുള്ളത്.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയത്. എന്നാൽ ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു .

14-Dec-2020