കണ്ണൂരിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിലായി

കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിലായി. ആലക്കാട് സ്വദേശി മുർഫിദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കടന്നപ്പള്ളി പാണപ്പുഴയിലെ ആറാം വാർഡായ ആലക്കാടാണ് കള്ളവോട്ടിന് ശ്രമം നടന്നത്.

സഹോദരന്റെ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അതേസമയം ഇയാള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് സി.പി.ഐ.എം ആരോപിച്ചു. നിലവില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജ്യേഷ്ഠന്‍ മുര്‍ഷിദിന്റെ വോട്ട് ചെയ്യാനാണ് മുര്‍ഫിദ് ബൂത്തിലെത്തിയത്.

എന്നാല്‍ ആള്‍മാറാട്ടം ശ്രദ്ധയില്‍പ്പെട്ട എല്‍. ഡി. എഫ് പ്രവര്‍ത്തകര്‍ ബുത്തിലെ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയും, തുടര്‍ന്ന് മുര്‍ഫിദ് പിടിയിലാകുകയുമായിരുന്നു.

14-Dec-2020