പ്രതിപക്ഷം കർഷക സമരത്തെക്കുറിച്ച് പറയാത്തത് ബി.ജെ.പിയുമായി കൂട്ടുക്കച്ചവടമുള്ളതിനാല്‍: എ. വിജയരാഘവന്‍

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിൽ കർഷക സമരത്തെക്കുറിച്ച് പ്രതിപക്ഷം ഒരക്ഷരം മിണ്ടാത്തത് ബി.ജെ.പിയുമായി കൂട്ടുക്കച്ചവടമുള്ളതിനാലാണതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷക സമരത്തെക്കുറിച്ച് കേരളത്തില്‍ നിന്നുള്ള 19 യു.ഡി.എഫ് എം.പിമാർ ഒരക്ഷരം മിണ്ടിയിട്ടില്ല. ബി.ജെ.പി വോട്ട് കിട്ടേണ്ടതിനാൽ തിങ്കളാഴ്ച കൂടി മിണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരുടെ പ്രതിഷേധത്തിന് മുമ്പിൽ കേന്ദ്രസർക്കാറിന് നിയമം പിൻവലിക്കേണ്ടിവരും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും എ. വിജയരാഘവൻ പറഞ്ഞു.

14-Dec-2020