എം.വി ജയരാജന്റെ വാഹനത്തിന് നേരെ ആക്രമണം

സി.പിഐ..എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ വാഹനത്തിന് നേരെ ആക്രമണം നടന്നതായി പരാതി. ജയരാജനും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി സഹദേവനും സഞ്ചരിച്ച വാഹനത്തിനു നേരെ മയ്യിൽ നെല്ലിക്കപ്പാലത്ത് വെച്ച് അക്രമം നടത്താൻ ശ്രമം നടക്കുകയായിരുന്നു. ലീഗ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു.

15-Dec-2020